'സ്വർണം' പതുങ്ങിയത് ഒളിക്കാനല്ല, കുതിക്കാൻ; ഇന്ന് വൻ വർധനവ്

5 ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണ വില വീണ്ടും മുകളിലേക്ക്. ഇന്ന് മാത്രം 520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 66,320 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 65 രൂപ വർധിച്ച് ഒരു ഗ്രാമിന് 8290 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെ ആയിരുന്നു. വരും ദിവസങ്ങളിലും സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

Post a Comment

Previous Post Next Post