പയ്യന്നൂരില്‍ ഇരുതല മൂരിയുമായി അഞ്ചുപേര്‍ പിടിയില്‍ ; പിടികൂടിയത് തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍


കണ്ണൂർ : പയ്യന്നൂരില്‍ ഇരുതല മൂരിയുമായി അഞ്ചുപേർ പിടിയില്‍ .തളിപ്പറമ്ബ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പയ്യന്നൂർ പുതിയ ബസ്റ്റാന്റിനു സമീപത്തു നിന്നും വെള്ളിയാഴ്ച ഇരുതലമൂരിയുമായി തളിപ്പറമ്ബ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ അഞ്ചുപേരെ പിടികൂടിയത് .

തൃക്കരിപ്പൂർ സ്വദേശികളായ ഭികേഷ് .കെ, മനോജ് . എം., പ്രദീപൻ . ടി.പി, എന്നിവരും ആന്ധ്രാപ്രദേശ് സ്വദേശികളായ നവീൻ. ടി, ചന്ദ്രശേഖർ . കെ എന്നിവരുമാണ് പ്രതികള്‍ . പ്രതികള്‍ സഞ്ചരിച്ച ഒരു കാർ കസ്റ്റഡിയിലെടുത്തു. പ്രതികളെ ശനിയാഴ്ച പയ്യന്നൂർ കോടതിയില്‍ ഹാജരാക്കും.

Post a Comment

Previous Post Next Post