കണ്ണൂരിലെ വിവിധ മേഖലകളില്‍ മിന്നല്‍ ചുഴലി; വൻ നാശനഷ്ടം

കണ്ണൂർ: കണ്ണൂരിലെ പന്ന്യന്നൂർ, ചമ്ബാട്, മനേക്കര മേഖലകളില്‍ ചുഴലിക്കാറ്റ്. ചൊവ്വാഴ്ച വൈകിട്ടോടെ നടന്ന സംഭവത്തില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി.
പാനൂരില്‍ കൃഷിനാശം ഉണ്ടായി. നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ പൊട്ടിവീണ് നാശ നഷ്ടങ്ങളുണ്ടായി. ചമ്ബാട് മുതുവനായി മടപ്പുരയ്ക്ക് സമീപം ഇലക്‌ട്രിക് ലൈനിലേക്ക് മരം കടപുഴകി വീണ് വൈദ്യുതി, ഗതാഗത തടസം നേരിട്ടു. മരം മുറിച്ചുമാറ്റിയാണ് പിന്നീട് ഗതാഗതം പുനസ്ഥാപിച്ചത്.

Post a Comment

Previous Post Next Post