ആലക്കോട്ടെ യുവാവ് തായ്ലാന്റിൽ വാഹനാപകടത്തിൽ മരിച്ചു


ആലക്കോട്: ആലക്കോട് സ്വദേശി യായ യുവാവ് തായ്‌ലാൻ്റിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ആലക്കോട് കുട്ടാപറമ്പ് പുവഞ്ചാൽ കോളിയിലെ പാട്ടശേരിൽ ലിജോ ജോർജ് (28) ആണ് മരിച്ചത്. തായ്ലാന്റ്റ് തലസ്ഥാനമായ ബാങ്കോക്കിലെ ഹോട്ടലിൽ മുന്ന് വർഷമായി അസി. ഷെഫായി ജോലി ചെയ്‌തുവരികയായിരുന്നു ലിജോ. കഴിഞ്ഞ ദിവസം ബാങ്കോക്കിൽ വച്ചാണ് അപകടം.ഹോട്ടലിലെ പ്രധാന ഷെഫിൻ്റെ മകൻ്റെ ജന്മദിന ചടങ്ങിന് ശേഷം വീട്ടിൽ നിന്ന് ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ ലിജോ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന വാഹനമിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് നാട്ടിൽ ലഭിച്ച വിവരം. ബാങ്കോക്കിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും. പാട്ടശേരിൽ ജോർജിന്റെ മകനാണ്. മാതാവ്: ചെറുപുഴ നീറനാകുന്നേൽ കുടും ബാംഗം ലിസി. സഹോദരി: സിസ്റ്റർ ബിജി ജോർജ് (ആരാധന | സഭ പാലക്കാട് കുണ്ടൂർ). മലയോരത്തെ ആദ്യകാല സി.പി.എം നേതാവ് പരേതനായ വി.സി. അഗസ്റ്റിൻ്റെ (കുഞ്ഞേട്ടൻ) മകന്റെ മകനാണ് ലിജോ. ലിജോയുടെ മരണം പൂവഞ്ചാൽ, കോളി ഗ്രാമങ്ങളെ ഏറെ നൊമ്പരത്തിലാഴ്ത്തി. ആറ് മാസം മുമ്പാണ് ലിജോ നാട്ടിലെത്തി ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നത്. മെയ് നാലിന് അടുത്ത ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ
നാട്ടിലെത്താനിരിക്കെയാണ് ആകസ്മിക വേർപാട്

Post a Comment

Previous Post Next Post