ആലക്കോട്: ഇന്നലെ ഉച്ചയോടു കൂടി പെയ്‌ത വേനല്‍മഴയിലും കാറ്റിലും കൃഷിക്കും കെടിടങ്ങള്‍ക്കും നാശനഷ്‌ടം. ആലക്കോട് ടൗണിലെ വ്യാപാരസ്‌ഥാപനങ്ങളുടെ ബോര്‍ഡുകളും സണ്‍ഷെയ്‌ഡുകളും കാറ്റില്‍ തകര്‍ന്നു.
ബോര്‍ഡുകള്‍ മറിഞ്ഞുവീണതിനെ തുടര്‍ന്ന് ടൂവിലറുകള്‍ നശിച്ചു. രയരോം, പരപ്പ, പുളിയിലംകുണ്ട്, നെല്ലിക്കുന്ന്, അരങ്ങം, പെരുനിലം, ഉദയഗിരി, അരിവിളഞ്ഞപൊയില്‍, ചപ്പാരപ്പടവ്, തടിക്കടവ് ഭാഗങ്ങളില്‍ കാറ്റില്‍ റബര്‍ മരങ്ങളും വാഴകളും നിലംപൊത്തി.
പലയിടങ്ങളിലും ലൈനുകള്‍ തകര്‍ന്ന് വൈദ്യുതി നിലച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടിമിന്നലോടുകൂടിയ മഴ പ്രദേശത്ത് ശക്‌തമായിരുന്നു; ഇതിനിടെ ചപ്പാരപ്പടവില്‍ ഇടിമിന്നലേറ്റ്‌് പശു ചത്തു. തടിക്കടവിലെ കോട്ടക്കടവില്‍ അങ്ങാടിത്ത് ബാബുവിന്റെ കറവപ്പശുവാണ് ചത്തത്. ബാബു പശുവിനെ കറന്ന് തൊഴുത്തില്‍ നിന്നും ഇറങ്ങി 10 മിനിറ്റുകള്‍ക്ക് ശേഷമാണ് ശക്‌തമായ ഇടിമിന്നല്‍ ഉണ്ടായത.് 12 ലിറ്ററിലധികം പാല്‍ കിട്ടുന്ന പശു ആണിത.് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്ബര്‍ മനുതോമസ് സ്‌ഥലം സന്ദര്‍ശിച്ചു.
Post a Comment