കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കി പൊലീസ്. ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ടതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
നാളെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചി സിറ്റി പൊലീസ് ഷൈൻ ടോം ചാക്കോയുടെ തൃശൂർ തൈപ്പറമ്ബിലെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ ലഹരി പരിശോധനയ്ക്കിടെയാണ് നടൻ എറണാകുളത്തെ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപെട്ടത്.
പൊലീസ് മുറിയില്‍ പരിശോധനയ്ക്ക് എത്തുന്നതിനിടെ ജനല്‍വഴി താഴെയിറങ്ങി ഹോട്ടല്‍ റിസപ്ഷൻ വഴി ഓടി രക്ഷപ്പെടുന്ന നടന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹോട്ടലില്‍ ലഹരി ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലയിരുന്നു ഡാൻസാഫ് പരിശോധനക്കെത്തിയത്. കൊച്ചി നാർക്കോട്ടിക്‌സ് എസിപിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.
Post a Comment