ക്രിസ്മസ് കാലങ്ങളില്‍, പ്രധാനമായും ഈസ്റ്ററിന് കോട്ടയംകാരുടെ സ്പെഷ്യല്‍ വിഭവമാണ് ആവി പാറുന്ന പിടിയും കോഴിക്കറിയും.
കുറുക്കിയെടുത്ത അരിപ്പൊടിയില്‍ മുങ്ങി കിടക്കുന്ന ചൂടൻ പിടിക്കൊപ്പം നല്ല നാടൻ കോഴി വറുത്തരച്ചതും ഉണ്ടെങ്കില്‍ പിന്നെ കുശാലായി. കിഴക്കൻ മേഖലയും പരമ്ബരാഗത വിഭവമാണിത്. ഇത് ചൂടോടെ കഴിക്കുന്നതാണ് ഗുണകരം. ഷാൻ ജിയോ തൻ്റെ യൂട്യൂബ് ചാനലിലൂടെ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടുത്തി തരുന്നു.
പിടി
ചേരുവകള്‍
അരിപ്പൊടി- 1 കിലോ
തേങ്ങാപ്പീര്- 1 1/2
വെളുത്തുള്ളി- 4 അല്ലി
ജീരകം- 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാനിലേയ്ക്ക് അരിപ്പൊടിയും തേങ്ങാ ചിരകിയതും ചേർത്തു വറുക്കാം.
ശേഷം അടുപ്പില്‍ നിന്നും മാറ്റി വയ്ക്കാം.
ഒരു കപ്പ് വറുത്ത അരിപ്പൊടിയിലേയ്ക്ക് വെള്ളം ചേർത്തു തിളപ്പിക്കം.
ഇതിലേയ്ക്ക് വെളുത്തുള്ളി അരച്ചതും ജീരകവും ചേർക്കാം.
ഈ വെള്ളം ഒഴിച്ച് വറുത്ത പൊടി കുഴച്ചെടുക്കാം.
നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കിയെടുക്കാം.
വെളുത്തുള്ളിയും ജീരകവും ചേർത്ത വെള്ളം ബാക്കിയുണ്ടെങ്കില്‍ അത് അടുപ്പില്‍ വച്ച് വീണ്ടും തിളപ്പിക്കാം.
ഇതിലേയ്ക്ക് ഉരുളകള്‍ ചേർത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കാം.
കുറുകി വരുമ്ബോള്‍ അടുപ്പണച്ച് മാറ്റി വയ്ക്കാം.
കോഴിക്കറി
ചേരുവകള്‍
കോഴി- 1/2 കിലോ
മുളകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി- 2 ടീസ്പൂണ്‍
കുരുമുളകുപൊടി- 1/2 ടീസ്പൂണ്‍
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി- 8
കറുവാപ്പട്ട- 1 കഷ്ണം
ഗ്രാമ്ബൂ- 4
ഏലയ്ക്ക- 4
തക്കോലം- 1
തേങ്ങാപ്പാല്‍- 2 കപ്പ്
സവാള- 2
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
റാക്കുന്ന വിധം
ഗ്രാമ്ബൂ, കറുവാപ്പട്ട, ഏലയ്ക്ക, തക്കോലം എന്നിവ ചതച്ചു ചേർത്ത് കോഴിയിറച്ചി വേവിക്കാം.
ഒരു പാനില്‍ സവാള, കറിവേപ്പില, വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, എന്നിവ ചേർത്തു വഴറ്റാം.
പച്ചക്കറികളുടെ നിറം മാറി വരുമ്ബോള്‍ പാതി വെന്ത ചിക്കൻ കഷ്ണങ്ങള്‍ ചേർക്കാം.
ഇതിലേയ്ക്ക് തേങ്ങയുടെ ഒന്നാം പാല്‍ ചേർത്തു തിളപ്പിക്കാം.
പാകത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
കുറുകി വരുമ്ബോള്‍ അടുപ്പണച്ച് മുകളില്‍ മല്ലിയല വിതറി ചൂടോടെ പിടിക്കൊപ്പം വിളമ്ബാം.
Post a Comment