തട്ടിപ്പുകള്‍ കണ്ടെത്താൻ വാട്‌സാപ്പില്‍ പുതിയ സംവിധാനം; ഈ രണ്ട് നിറങ്ങള്‍ കണ്ടാല്‍ ഉറപ്പിച്ചോളൂ



കണ്ണൂർ: ഓണ്‍ലൈൻ തട്ടിപ്പ് കെണിയൊരുക്കി സൈബർ തട്ടിപ്പുകാർ സജീവം. പൊലീസിന്റെയും മാദ്ധ്യമങ്ങളുടെയും ബോധവത്കരണത്തെ തുടർന്ന് ഇടക്കാലത്ത് പിൻവലിഞ്ഞിരുന്ന സംഘം വീണ്ടും ചുവടുറപ്പിക്കുകയാണ്.
കണ്ണൂരില്‍ കഴിഞ്ഞ ദിവസം മാത്രം നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. ഓണ്‍ലൈൻ ലോണിന് അപേക്ഷിച്ച കൊളവല്ലൂർ സ്വദേശിക്ക് 14,404 രൂപ നഷ്ടപ്പെട്ടു. വിവിധ ചാർജുകളുടെ പേരില്‍ പരാതിക്കാരന്റെ കൈയില്‍ നിന്നും പണം വാങ്ങി ചതിച്ചുവെന്നാണ് ഈയാള്‍ പൊലീസിന് നല്‍കിയ പരാതി.
പാർട്ട് ടൈം ജോലി (ഗൂഗിള്‍ റിവ്യൂ) ചെയ്യുന്നതിനായി ടാസ്‌കുകള്‍ക്ക് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചുനല്‍കിയ കണ്ണൂർ സിറ്റി സ്വദേശിക്ക് കഴിഞ്ഞ ദിവസം 36,560 രൂപ നഷ്ടപ്പെട്ടു. ഓണ്‍ലൈൻ ട്രാൻസാക്ഷൻ ആക്ടിവേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി നല്‍കിയ ഒടിപി വഴി കൂത്തുപറമ്ബ് സ്വദേശിയ്ക്ക് 19,999 രൂപ നഷ്ടപ്പെട്ടു. മേലേചൊവ്വ സ്വദേശിയുടെ ക്രെഡിറ്റ് കാർഡില്‍ നിന്നും 1,07,257 രൂപ നഷ്ടപ്പെട്ട പരാതിയാണ് മറ്റൊന്ന്.
ട്രാഫിക് ലംഘനത്തിന്റെ പേരിലും
ട്രാഫിക് നിയമം ലംഘിച്ചതായുള്ള മെസേജിന്റെ പേരില്‍ നടത്തിയ പരിശോധനയില്‍ അക്കൗണ്ടിലുണ്ടായിരുന്ന 22,000 രൂപ നഷ്ടപ്പെട്ടതായുള്ള മട്ടന്നൂർ സ്വദേശിയുടെ പരാതിയും ഓണ്‍ലൈൻ തട്ടിപ്പിന്റെ തുടർച്ചയാണ്. പരാതിക്കാരനെ ബാങ്ക് ക്രെഡിറ്റ് കാർഡില്‍ നിന്നെന്ന വ്യാജേന വിളിച്ച്‌ സർവീസ് ചാർജ്ജ് ഒഴിവാക്കിതരാനെന്ന് പറഞ്ഞ് 17,500 രൂപ തട്ടിയതായി കാണിച്ച്‌ വളപട്ടണം സ്വദേശിയും പരാതി നല്‍കിയിട്ടുണ്ട്.
പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിർദ്ദേശപ്രകാരം വിവിധ ടാസ്‌കുകള്‍ക്കായി 10,560 രൂപ നല്‍കിയ കൂത്തുപറമ്ബ് സ്വദേശിനിയും കബളിപ്പിക്കപ്പെട്ടു. ട്രെയിൻ യാത്രക്കിടെ സഹയാത്രികൻ ഫോണ്‍പേ വഴി തന്റെ 4000 രൂപ കവർന്നതായി ചാലാട് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയും പരാതിപ്പെട്ടു.
തട്ടിപ്പ് തടയാൻ പൊലീസ്
ഓണ്‍ലൈനിലെ തട്ടിപ്പ് തടയാൻ മൂന്ന് പദ്ധതികളുമായി തയ്യാറായിരിക്കുകയാണ് സൈബർ പൊലീസ്.
വാട്സാപ് ചാറ്റ്‌ബോട്ട്
എം.എം.എസ്, ഇമെയില്‍, പരസ്യങ്ങള്‍ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ എത്തുന്ന ലിങ്കുകള്‍ സംശയകരമെന്നു തോന്നിയാല്‍ തട്ടിപ്പുണ്ടോ എന്നു കണ്ടെത്താനുള്ള വാട്സാപ് ചാറ്റ്‌ബോട്ട് ഈ വർഷം തുടക്കത്തില്‍തന്നെ സൈബർ പൊലീസ് പുറത്തിറക്കും.ഇതില്‍ ചുവപ്പ്, ഓറഞ്ച് സിഗ്നല്‍ ലഭിച്ചാല്‍ 1930 എന്ന നമ്ബറിലേക്കു വിളിക്കണം.
അക്കൗണ്ട് സ്‌കോറിംഗ്
തട്ടിപ്പുകാർ സാധരണ നിലയില്‍ കുറഞ്ഞ കാലത്തേക്ക് മാത്രമാണ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. സമീപകാലത്തു മാത്രം തുടങ്ങിയതും കെ.വൈ.സി ശക്തമല്ലാത്തതുമായ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തി കുറഞ്ഞ സ്‌കോർ നല്‍കും.ഇത്തരം അക്കൗണ്ടുകളിലേക്കു പണം കൈമാറുമ്ബോള്‍ മുന്നറിയിപ്പു നല്‍കുന്ന സംവിധാനം നടപ്പാക്കും.

Post a Comment

Previous Post Next Post