തിരുവനന്തപുരം: എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നേടാത്ത വിദ്യാർഥികള്‍ക്കുള്ള അധിക പിന്തുണാ ക്ലാസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും.
എട്ടാം ക്ലാസില്‍ ഏതെങ്കിലും വിഷയത്തില്‍ സബ്ജക്‌ട് മിനിമം നേടാത്തവർ 21 ശതമാനമാണ്.
ഇവർക്ക് ചൊവ്വാഴ്ച മുതല്‍ 24 വരെ അതതു വിഷയങ്ങളില്‍ അധിക പിന്തുണാ ക്ലാസ് നല്‍കും. രാവിലെ 9.30 മുതല്‍ 12.30 വരെ ആയിരിക്കും ഇത്തരം ക്ലാസുകള്‍. 25 മുതല്‍ 28 വരെ പുന:പരീക്ഷയും 30ന് ഫലപ്രഖ്യാപനവും നടത്തും.
ഓരോ ജില്ലയിലും പിന്തുണാ ക്ലാസുകള്‍ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയിട്ടുണ്ട്.
ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടുത്തെ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
Post a Comment