ആലപ്പുഴ: നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി.
ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താന എന്ന യുവതിയാണ് മൊഴി നല്‍കിയത്. ഇരു താരങ്ങളുമായി യുവതിയ്ക്കുള്ള ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എക്സൈസിനു ലഭിച്ചു.
പിടിയിലായ യുവതിയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് യുവതി വിതരണം ചെയ്തിരുന്നു. എന്നാല്‍ ആലപ്പുഴയിലും വിതരണക്കാരെ എത്തിച്ചതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു.
ആലപ്പുഴയില്‍ നിന്നും രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് യുവതിയെ എക്സൈസ് പിടികൂടിയത്. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ആലപ്പുഴ നാർക്കോട്ടിക് സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Post a Comment