കൊച്ചി: സമൂഹമാധ്യമങ്ങളിലടെ നടിമാരെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍ ) അറസ്റ്റില്‍.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.
നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.
സമൂഹമാധ്യമങ്ങളില്‍ കൂടി സിനിമ റിവ്യൂ പറഞ്ഞ് വൈറലായ ആറാട്ട് അണ്ണനെന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്ക് എതിരെ നടി ഉഷ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഇത് മാനസിക വിഷമത്തിന് കാരണമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഉഷ ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സന്തോഷ് വര്‍ക്കിയുടെ പോസ്റ്റെന്നും ഒരു നടി എന്ന നിലയില്‍ തനിക്ക് ഇത് അപമാനം ഉണ്ടാക്കിയതായും പരാതിയില്‍ ഉഷ ചൂണ്ടിക്കാട്ടി.
Post a Comment