വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായര്‍ ആചരണം. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുക്കര്‍മങ്ങള്‍ നടക്കും. ദേവാലയങ്ങളിലും നഗര വീഥികളിലും വിശ്വാസികൾ കുരുത്തോല പ്രദക്ഷിണം നടത്തും. എല്ലാവർക്കും ഓശാന ആശംസകൾ.
വിശുദ്ധവാരം തുടങ്ങി; ഇന്ന് ഓശാന ഞായർ
Alakode News
0
Post a Comment