വേണം മുൻകരുതലുകള്‍: കരുതിയിരിക്കണം ഇടിമിന്നലിനെ

കണ്ണൂർ:വേനല്‍മഴക്കൊപ്പം ഉണ്ടാകുന്ന ഇടി മിന്നല്‍ സൃഷ്ടിക്കുന്നത് വൻ ഭീഷണി.കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ പല ഭാഗത്തും ഇടിമിന്നല്‍ വൻ നാശമാണ് വിതച്ചത്.
എരമം പുല്ലു പാറയില്‍ ശക്തമായ മിന്നലില്‍ ഏക്കർ കണക്കിന് സ്ഥലത്ത് തീപടർന്നു.വൈകീട്ട് പടർന്ന തീ ഏറെ പ്രയാസപ്പെട്ട് രാത്രി പത്തോടെയാണ് നാട്ടുകാർ അണച്ചത്.പ്രദേശത്തേക്ക് വഴിയില്ലാത്തതിനാല്‍ ഫയർഫോഴ്സിനും സ്ഥലത്ത് എത്തിപ്പെടാൻ പ്രയാസമായിരുന്നു.

വലിയ തോതില്‍ ജീവാപായസാദ്ധ്യതയുണ്ടെന്നതാണ് മിന്നലിനെ ഭീതിജനകമാക്കുന്നത്. ഇടിമിന്നലുണ്ടാകുന്ന സമയത്ത് തുറസായ ഇടങ്ങളില്‍ നില്‍ക്കു
ന്നവരാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്.കഴിഞ്ഞ വ‌ർഷം ജില്ലയില്‍ പലയിടങ്ങളില്‍ ഇടിമിന്നലേറ്റ് ആളുകള്‍ക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.ഇടിമിന്നലുണ്ടാകുമ്ബോള്‍ തന്നെ സുരക്ഷാ മുൻ കരുതലുകളെടുക്കേണ്ടത് ഏറെ പ്രധാനമാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം മുതല്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറാൻ ശ്രമിക്കണം.

Post a Comment

Previous Post Next Post