കനകക്കുന്ന് പള്ളിയിലേക്ക് പോയ യുവതിയെ കാണാതായി


കുടിയാൻമല: കനകക്കുന്ന് പള്ളിയില്‍ കുര്‍ബാനക്ക് പോയ യുവതിയെ കാണാതായി.
ഏരുവേശ്ശി തട്ടുകുന്നിലെ മറ്റത്തില്‍ വീട്ടില്‍ മഞ്ജു സെബാസ്റ്റിയന്‍(30)നെയാണ് കാണാതായത്.
27 ന് രാവിലെ 10 നാണ് വീട്ടില്‍ നിന്നും പള്ളിയിലേക്കെന്ന് പറഞ്ഞ് പോയത്.
പിതാവ് സെബാസ്റ്റ്യന്റെ പരാതിയില്‍ കുടിയന്‍മല പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.


മഞ്ജു സെബാസ്റ്റ്യൻ,വയസ്സ് 30/25
D/o സെബാസ്റ്റ്യൻ, മറ്റത്തിൽ വീട്, തട്ടുകുന്ന്, കുടിയാന്മല എന്ന സ്ത്രീയെ 27.04.2025 തീയതി 10.00 മണിയോടെ വീട്ടിൽ നിന്നും കുർബാന കൂടാൻ പള്ളിയിൽ പോയതിൽ പിന്നെ തിരികെ വന്നിട്ടില്ലാത്തതാണ്.

 *🔅അടയാളവിവരം-വെളുത്ത നിറം*

*🔅സുമാർ 150 സെന്റീമീറ്റർ ഉയരം* 

*🔅കാണാതാവുന്ന സമയം നീല കളർ ചൂരിദാർ ധരിച്ചിട്ടുണ്ട്*

 കണ്ടുകിട്ടുന്നവർ കുടിയാന്മല പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കേണ്ടതാണ്
*Contact no 04602 218240*
*IPSHO -9447130165*
*SI Kudiyanmala -9497060697*

പോസ്റ്റ് ചെയ്യുന്ന സമയവും തീയതിയും 2025 ഏപ്രിൽ 30 സമയം 11 am

Post a Comment

Previous Post Next Post