ചപ്പാരപ്പടവ്: വിമലശേരി - എരുവാട്ടി - തേർത്തല്ലി റോഡ് മെക്കാഡം ടാറിംഗ് പൂർത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് വിമലശേരി ഹരിത സ്വാശ്രയ സംഘത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി.
പ്രകടനത്തിന് ഹരിത സ്വാശ്രയസംഘം പ്രസിഡന്‍റ് പി. വൈ. തോമസ് നേതൃത്വം നല്‍കി. പൊതുയോഗം ബ്ലോക്ക് പഞ്ചായത്തംഗം ഉനൈസ് എരുവാട്ടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ജോസഫ് ഉഴുന്നുപാറ, സുനില്‍ പുത്തൻപുരയ്ക്കല്‍ , കെ.ജെ. ടോമി,പി. ജെ ബെന്നി,എ. ജെ ജിജോ,ഇ. ജെ റോയി, സി.റ്റി. ബാബു എന്നിവർ പ്രസംഗിച്ചു. പിഡബ്ല്യുഡി ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നാേട്ടു പോകാൻ യോഗം തീരുമാനിച്ചു.
Post a Comment