തിരുവനന്തപുരം: വരുന്ന അധ്യയന വര്‍ഷം മുതല്‍ സബ്‌ജക്‌ട് മിനിമം 5,6,7 ക്ലാസുകളിലും നടപ്പാക്കുമെന്നു മന്ത്രി വി.
ശിവന്‍കുട്ടി. പാഠപുസ്‌തക വിതരണത്തിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എട്ടാം ക്ലാസില്‍ വിജയകരമായി സബ്‌ജക്‌ട് മിനിമവും തുടര്‍ക്ലാസുകളുംനടപ്പാക്കിയതിന്റെ പശ്‌ചാത്തലത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷിതാക്കളിലും നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്‌ചാത്തലത്തിലാണു പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
2024-25 അധ്യയന വര്‍ഷത്തില്‍ 1, 3, 5, 7, 9 ക്ലാസുകള്‍ക്കായി പുതിയ പാഠപുസ്‌തകങ്ങള്‍ അവതരിപ്പിച്ചു. 2025-26 ല്‍, ഈ മാറ്റം 2, 4, 6, 8, 10 ക്ലാസുകളിലേക്കും വ്യാപിച്ചു. മൊത്തത്തില്‍, 443 പുതിയ പുസ്‌തകങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, 3 കോടിയിലധികം പുസ്‌തകങ്ങള്‍ വിതരണം ചെയ്യാന്‍ തയാറായിരിക്കുന്നു. ഓരോ കുട്ടിയും അവരുടെ ക്ലാസിനായി വിഭാവനം ചെയ്‌ത അക്കാദമിക് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, സമഗ്രമായ ഗുണനിലവാര വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു.
ലഹരി ആസക്‌തിയും അക്രമവും വര്‍ധിച്ചുവരുന്ന ആശങ്കകളാണ്. ആകര്‍ഷകമായ കായിക പരിപാടികളും അര്‍ഥവത്തായ വിദ്യാഭ്യാസ ഇടപെടലുകളും അവതരിപ്പിച്ചുകൊണ്ട് ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മന്ത്രി ജി. ആര്‍. അനില്‍ ധ്യക്ഷനായിരുന്നു.
Post a Comment