ഡല്‍ഹി: അംഗീകാരമില്ലാത്ത 35 ഫിക്സഡ് ഡോസ് കോമ്ബിനേഷൻ മരുന്നുകളുടെ ഉല്‍പ്പാദനവും വിതരണവും തടഞ്ഞ് സെൻട്രല്‍ ഡ്രഗ് സ്റ്റാൻഡേർഡ് കണ്‍ട്രോള്‍ അതോറിറ്റി(സി.ഡി.എസ്.സി.ഒ).
പൊതു ജനാരോഗ്യത്തിന് ഗുരുതര ആഘാതം ഉണ്ടാക്കുമെന്ന് വിലയിരുത്തിയാണ് തീരുമാനം.
1940ലെ ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് ആക്ടിന് കീഴിലുള്ള 2019 ലെ എൻ.ഡി.സി.ടി നിയമം മറികടന്നാണ് ഈ മരുന്നുകള്‍ നിർമിക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കിയിട്ടുള്ളതെന്നാണ് കണ്ടെത്തല്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മരുന്നു വിതരണം എത്രയും വേഗം നിർത്തി വെയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡ്രഗ് ലൈസൻസിങ് അതോറിറ്റിയുടെ അനുമതിയോടെ തന്നെയാണ് മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നതെന്നാണ് മരുന്നുല്‍പ്പാദന കമ്ബനികള്‍ നല്‍കുന്ന മറുപടി. 2019 ലെ ആക്‌ട് നടപ്പിലാക്കുന്നതിലുള്ള ഏകീകൃത സ്വഭാവമില്ലായ്മയാണ് ഇതിനു കാരണമെന്നും സി.ഡി.എസ്.സി.ഒ ഡ്രഗ് കണ്‍ട്രോളർ ജനറല്‍ ഓഫ് ഇന്ത്യ രാജീവ് സിങ് രഘുവൻഷി പുറത്തിറക്കിയ കത്തില്‍ പറയുന്നു.
ഫിക്സഡ് ഡോസ് കോമ്ബിനേഷൻ മരുന്നുകളെ കോക്ടെയ്ല്‍ മെഡിസിൻ എന്നാണ് അറിയപ്പെടുന്നത്. പാരസെറ്റമോള്‍325മില്ലി ഗ്രാം, നെഫോപാം ഹൈഡ്രോ ക്ലോറൈഡ് 30 മില്ലി ഗ്രാം തുടങ്ങിയവയൊക്കെ ഈ വിഭാഗത്തില്‍ വരുന്നവയാണ്.
Post a Comment