തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശികയുടെ ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവില്‍ മൂന്നു ഗഡുക്കളാണ് കുടിശ്ശികയുള്ളത്.
അതില്‍ ഒരു ഗഡു മേയില്‍ അനുവദിക്കാനാണ് തീരുമാനം. അതോടൊപ്പം മേയ് മാസത്തെ പെൻഷനും നല്‍കും. അങ്ങനെ വരുമ്ബോള്‍ രണ്ട് തവണ ഉപഭോക്താക്കള്‍ക്ക് രണ്ട് പെൻഷൻ ലഭിക്കും. ഓരോ ഗുണഭോക്താവിനും മേയ് മാസത്തില്‍ 3200 രൂപയാണ് ലഭിക്കുക.
അടുത്ത മാസം പകുതിക്ക് ശേഷം പെൻഷൻ വിതരണം ചെയ്യാനാണ് നിർദേശം നല്‍കിയിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. അതിനായി 1800 കോടി രൂപയോളം വേണം.
കേന്ദ്ര നയങ്ങള്‍ മൂലം സംസ്ഥാനം നേരിട്ട രൂക്ഷമായ ധന ഞെരുക്കത്തിന്റെ ഭാഗമായി കുടിശികയായ ക്ഷേമ പെൻഷനിലെ ഒരു ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. അവശേഷിക്കുന്ന രണ്ട് ഗഡു കുടിശ്ശിക ഈ സാമ്ബത്തിക വർഷം തന്നെ കൊടുത്തുതീർക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
Post a Comment