2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി- പ്രചരണം തള്ളി ധനമന്ത്രാലയം


രണ്ടായിരം രൂപക്ക് മുകളിൽ യു പി ഐ ഇടപാടുകൾ നടത്തുമ്പോൾ ജിഎസ്ടി ചുമത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു എന്ന തരത്തിൽ പ്രചരിച്ച വാർത്ത തള്ളി ധനമന്ത്രാലയം.

വാർത്ത പൂർണമായും വസ്തുതാ വിരുദ്ധമാണെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ സർക്കാരിന് അത്തരം ഉദ്ദേശ്യമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

എസിഐ വേൾഡ്‌ വൈഡ് റിപ്പോർട്ട് അനുസരിച്ച് 2023 ൽ ആഗോള റിയൽ ടൈം ഇടപാടുകളിൽ 49 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു.

Post a Comment

Previous Post Next Post