പാലക്കാട് മീങ്കരയില്‍ മേയാൻ വിട്ട പശുക്കളെ ഇടിച്ച്‌ തെറിപ്പിച്ച്‌ ട്രെയിൻ : ചത്തത് 17 പശുക്കള്‍


പാലക്കാട് : പാലക്കാട് മീങ്കരയില്‍ ട്രെയിന്‍ ഇടിച്ച്‌ പശുക്കള്‍ കൂട്ടത്തോടെ ചത്തു. 17 പശുക്കളാണ് ട്രെയിന്‍ തട്ടി ചത്തത്.
ഇന്ന് രാവിലെ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാന്‍ വിട്ട പശുക്കളാണ് ചത്തത്.
പശുക്കള്‍ ട്രാക്കിലൂടെ കടക്കുമ്ബോള്‍ വേഗത്തിലെത്തിയ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ട്രാക്കിന് സമീപത്തേക്ക് തെറിച്ചുവീണും ട്രെയിനിന്റെ അടിയില്‍പ്പെട്ടുമാണ് പശുക്കള്‍ ചത്തത്.
പശുക്കളുടെ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞ് ചിതറിയ നിലയിലാണ് കണ്ടെത്തിയത്. പശുക്കളെ തട്ടിയശേഷമാണ് ട്രെയിന്‍ നിര്‍ത്താനായത്.

Post a Comment

Previous Post Next Post