സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായി നടത്തുന്ന 170 വിഷു - ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 11ന്.
രാവിലെ 9 മണിക്ക് തിരുവനന്തപുരം സ്റ്റാച്യൂവില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടി ആദ്യവില്‍പ്പന നടത്തും.
ആന്റണി രാജു എം എല്‍ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൗണ്‍സിലർ ഗായത്രി ബാബു, സഹകരണ സെക്രട്ടറി വീണ മാധവൻ, സഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം എസ്, കണ്‍സ്യൂമർഫെഡ് ചെയർമാൻ പി എം ഇസ്മായില്‍, മാനേജിങ് ഡയറക്ടർ എം സലീം തുടങ്ങിയവർ പങ്കെടുക്കും.
Post a Comment