മാത്തിലില്‍ കാര്‍ ടോറസ് ലോറിയുമായി കൂട്ടിയിടിച്ച്‌ വൻ അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം; കാറിന്റെ മുൻഭാഗം മുഴുവൻ തകര്‍ന്നു


കണ്ണൂർ: കണ്ണൂർ മാത്തിലില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാർ ഡ്രൈവർ ഏച്ചിലാംവയല്‍ സ്വദേശി ജോസഫാണ് മരിച്ചത്.
രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.
കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. നാട്ടുകാർ ജോസഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Post a Comment

Previous Post Next Post