ഇസ്രയേലില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു


ജറുസലേം: ഇസ്രയേലില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. തുമ്ബ സ്വദേശി ഗബ്രിയേലാണ് വെടിയേറ്റ് മരിച്ചത്. ജോർദാനില്‍ നിന്നും ഇസ്രയേലിലേക്ക് രക്ഷപ്പെടുന്നതിനിടെയായിരുന്നു വെടിയേറ്റത്.

തുമ്ബയില്‍ നിന്നും നാലുപേരാണ് ഇസ്രയേലിലേക്ക് പോയത്. ജോർദാനിലെത്തിയ നാലംഗസംഘം ഇസ്രയേലിലേക്ക് കടക്കുന്നതിനിടെയാണ് വെടിയേറ്റത്.
സംഘത്തിലുണ്ടായിരുന്ന മേനംകുളം സ്വദേശി എഡിസണ്‍ നാട്ടിലെത്തിയ ശേഷമാണ് ഗബ്രിയേലിന്‍റെ കുടംബത്തെ വിവരമറിയിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ജയിലിലാണെന്നും എഡിസണ്‍ അറിയിച്ചു.
ഗബ്രിയേലിന്‍റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി ഗബ്രിയേല്‍ കുടുംബവുമായി ബന്ധപ്പെടുന്നില്ലായിരുന്നു. സംഭവത്തില്‍ ഇന്‍റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post