ചപ്പാരപ്പടവ്: നാടുകാണിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ പത്തേക്കറോളം സ്ഥലത്തെ കാട് കത്തിനശിച്ചു. പ്ലാന്‍റേഷന്‍ കോപ്പറേഷന്‍റെയും സമീപത്തെ സ്വകാര്യ വ്യക്തികളുടെയും 10 ഏക്കറോളം പറമ്ബിലെ കാടിനും പുല്ലിനുമാണ് തീപിടിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.25 നായിരുന്നു സംഭവം.
തളിപ്പറമ്ബ് അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.വി. സഹദേവന്‍റെ നേതൃത്വത്തില്‍ എത്തിയ സേനാംഗങ്ങളും പ്ലാന്‍റേഷന്‍ ജീവനക്കാരും ചേര്‍ന്നാണ് രണ്ടരമണിക്കൂറോളം പരിശ്രമിച്ച് തീ കെടുത്തിയത്. സേനാംഗങ്ങളായ വൈശാഖ് പ്രകാശന്‍, കെ.കെ.സുധിഷ്, പി. വിപിന്‍, പി. സരിന്‍, സത്യന്‍, വി. ജയന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Post a Comment