പത്തനംതിട്ട കൂടലില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട കൂടലില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട കൂടലില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ വൈഷ്ണവിയുടെ ഭർത്താവ് ബൈജു കസ്റ്റഡിയില്‍. അയല്‍ക്കാരനായ വിഷ്ണുവിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം.

ബൈജുവും വൈഷ്ണവിയും തമ്മില്‍ സാമ്ബത്തിക തർക്കമുണ്ടായിരുന്നു എന്നാണ് വിവരം. ഇന്നലെ രാത്രിയോടെ ഇവർ തമ്മില്‍ വാക്കുതർക്കത്തില്‍ ഏർപ്പെടുകയും ബൈജു വൈഷ്ണവിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് വിഷ്ണുവിന്റെ വീട്ടിലേക്ക് വൈഷ്ണവി ഓടിക്കയറുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇങ്ങനെയാണ് വിഷ്ണുവിനും വെട്ടേല്‍ക്കുന്നത്. ഇരുവരുടെയും മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബൈജുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക.

Post a Comment

Previous Post Next Post