കടലിലിറങ്ങാം, ബോട്ടിങ്, ബീച്ച്‌, പറശ്ശിനിക്കടവ്... വനിതാദിനം കണ്ണൂരില്‍ ആഘോഷിക്കാം, ചെലവ് വെറും 450 രൂപ

കണ്ണൂർ: വനിതാ ദിനം ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സ്ത്രീ കൂട്ടായ്മകള്‍. സ്ഥിരം യോഗങ്ങളും കൂടിച്ചേരലുകളുമൊക്കെ ഒഴിവാക്കി ഇത്തവണ പുറത്തേയ്ക്കിറങ്ങി ആഘോഷങ്ങള്‍ പ്ലാൻ ചെയ്യുകയാണ് പലരും.

എല്ലാവരും ഒന്നിച്ചുള്ള യാത്രകള്‍ തന്നെയാണ് ഇതില്‍ പ്രധാനം. അത്തരത്തില്‍ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കെ എസ്‌ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന വനിത ദിന പ്രത്യേക പാക്കേജുകള്‍ പ്രയോജനപ്പെടുത്താം.
കാഞ്ഞങ്ങാട് കെ എസ് ആർ ടി സി സെല്‍ ഒരുക്കുന്ന പാക്കേജിനെ കുറിച്ചാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ജില്ലയിലെ വനിതകള്‍ക്കായി കണ്ണൂരിലേക്ക് പ്രത്യേക ട്രിപ്പ് ഒരുക്കുകയാണ് ബജറ്റ് ടൂറിസം സെല്‍. വനിതാദിനത്തില്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ കണ്ണൂരിലെ പ്രധാന ഇടങ്ങളെല്ലാം കണ്ടുവരുന്ന യാത്ര പാക്കേജില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവർക്ക് പങ്കെടുക്കാം.
പറശ്ശിനിക്കടവ് ക്ഷേത്രം, പാമ്ബ് വളർത്തല്‍ കേന്ദ്രം, വളപട്ടണം ബോട്ടിങ്, അറക്കല്‍ മ്യൂസിയം, കണ്ണൂർ സെന്‍റ് ആഞ്ചലോസ് കോട്ട, പയ്യാമ്ബലം ബീച്ച്‌ എന്നീ സ്ഥലങ്ങള്‍ ആണ് ഒറ്റദിവസ കണ്ണൂർ യാത്രയില്‍ സന്ദർശിക്കുന്നത്.
കണ്ണൂരിലെ ഏറ്റവും പേരുകേട്ട, ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വിശ്വാസികളെത്തുന്ന ഇടമാണ് പറശ്ശിനിക്കടവ് ക്ഷേത്രം. വളപട്ടണം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം മുത്തപ്പനാണ് സമർപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസവും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. പറശ്ശിനിക്കടവിന് സമീപം തന്നെയാണ് പ്രസിദ്ധമായ പാമ്ബുവളർത്തല്‍ കേന്ദ്രം. പാമ്ബുകളെക്കുറിച്ച്‌ കൂടുതല്‍ അറിയാൻ പ്രദർശനക്ലാസുകളും ഇവിടെ നടത്തുന്നു,

Post a Comment

Previous Post Next Post