ജിയോ ഹോട്ട്സ്റ്റാർ എന്നാണ് സംയുക്ത ഒടിടി പ്ലാറ്റ്‌ഫോമിന്റെ പുതിയ പേര്.
ഇന്ന് രാവിലെ മുതലാണ് മാറ്റം വന്നത്. ഹോട്ട് സ്റ്റാറോ ജിയോ സിനിമയോ ഉളളവർക്ക് ഇനി മുതല്‍ ആപ്പ് തുറക്കുമ്ബോള്‍ ജിയോ ഹോട്ട്സ്റ്റാറായിരിക്കും തുറന്നുവരിക. പ്രേഷകർക്കായി വിവിധ ഭാഷകളിലുള്ള പുതിയ സിനിമകള്‍ ആണ് ജിയോ സ്റ്റാറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രമുഖ ഹോളിവുഡ് സിനിമകളുടെ വലിയ ശേഖരം ആരാധകർക്കായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിന് പുറമേ ഡിസ്‌കവറി, എച്ച്‌ബിഒ, എൻബിസിയൂണിവേഴ്‌സല്‍ പീക്കോക്ക്, വാർണർ ബ്രോസ്, പാരാമൗണ്ട് എന്നീ ചാനലുകളും ജിയോ ഹോട്ട് സ്റ്റാറില്‍ ലഭ്യമാണ്.
സിനിമാ നിർമ്മാണ രംഗത്തെ ഭീമന്മാർ ആയ വാള്‍ട്ട് ഡിസ്‌നി സ്റ്റാർനെറ്റ്‌വർക്കിന്റെ സഹകരണത്തോടെ ആരംഭിച്ച ഒടിടി പ്ലാറ്റ്‌ഫോമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ. വാള്‍ട്ട് ഡിസ്‌നിയുമായി കൈ കോർക്കാൻ അംബാനി ഒരുങ്ങുന്നുവെന്ന വാർത്തകള്‍ ഏതാനും മാസങ്ങള്‍ക്ക് മുൻപേ പുറത്തുവന്നിരുന്നു. എന്നാല്‍ പെട്ടെന്നുള്ള ഈ മാറ്റം സിനിമാ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്.
നിലവില്‍ ഇന്ത്യയുടെ ഒടിടി രംഗത്ത് വലിയ ഉയർച്ചയാണ് ഉണ്ടാകുന്നത്. 2022 ല്‍ ഇന്ത്യയുടെ ഒടിടി രംഗതത് 200.5 ബില്യണ്‍ ഡോളറിന്റെ വളർച്ചയായിരുന്നു ഉണ്ടായത്. 2032 ഓടെ ഇത്836.5 ബില്യണ്‍ ഡോളറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മുൻകൂട്ടി കണ്ടാണ് രണ്ട് ഭീമന്മാർ കൈകോർത്തിരിക്കുന്നത്.
ഒടിടി പ്ലാറ്റ്‌ഫോമിന്റെ സേവനങ്ങള്‍ സാധാരണക്കാരിലേക്കും എത്തിക്കുക ലക്ഷ്യമിട്ടുകൊണ്ടാണ് ജിയോ ഹോട്ട്സ്റ്റാറിന് തുടക്കമിട്ടിരിക്കുന്നതെന്ന് ജിയോസ്റ്റാർ ഡിജിറ്റല്‍ സിഇഒ കിരണ്‍ മണി പറഞ്ഞു. ക്രിക്കറ്റ് ആണെങ്കിലും പ്രമുഖ സീരിയലുകള്‍ ആണെങ്കിലും അത് ആളുകള്‍ക്ക് അത് ആസ്വദിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകള്‍ ജിയോസ്റ്റാർ ഉടൻ പ്രഖ്യാപിക്കും. നിലവില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന് മൊബൈലില്‍ സബ്‌സ്‌ക്രിപ്ഷന് 149 രൂപയാണ് നല്‍കേണ്ടിവരുന്നത്. ഈ പ്ലാനിന്റെ കാലാവധിയുള്ളവർക്ക് ജിയോഹോട്ട്സ്റ്റാരിന്റെ സേവനങ്ങള്‍ തുടർന്നും ലഭിക്കും.

Post a Comment