ചെറുപുഴ: ചെറുപുഴയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ യുവാവിനെ പരിക്കേറ്റു. ചെറുപുഴയിലെ തോപ്പില്‍ ദിപിൻ ആന്‍റണിക്കാണ് (30) പരിക്കേറ്റത്.
ഇന്നലെ രാവിലെ സൊസൈറ്റിയില്‍ പാല്‍ കൊടുത്ത് സ്കൂട്ടറില്‍ തിരിച്ചുവരുന്ന വഴിയാണ് മുത്തപ്പൻ പെട്രോള്‍ പമ്ബിന് മുന്നില്‍ വച്ച് നായ്ക്കള്‍ ചാടിവീണത്. ഇരുചക്ര വാഹനത്തില്‍ നിന്ന് വീണാണ് ദിപിന് പരിക്കേറ്റത്. ഇയാളെ ചെറുപുഴ സെന്‍റ് സെബാസ്റ്റ്യൻസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Post a Comment