കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഏഴു ശതമാനം വര്‍ധന


മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ വർഷം 2023നെ അപേക്ഷിച്ച്‌ ഏഴു ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്.

അന്താരാഷ്‌ട്ര സർവീസുകളുടെ എണ്ണത്തിലും വർധനയുണ്ട്. 14 ശതമാനം. 

കഴിഞ്ഞ വർഷം നടത്തിയ ആകെ സർവീസുകളുടെ 71 ശതമാനവും അന്താരാഷ്‌ട്ര സർവീസുകളാണ്. ആകെ 13 ലക്ഷം യാത്രക്കാരാണ് 2024ല്‍ കണ്ണൂർ വിമാനത്താവളം വഴിയാത്ര ചെയ്തത്. 11,500 വിമാനസർവീസുകളും നടത്തി. 

അബുദാബി, ഷാർജ, ദോഹ, ദുബായ്, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിലധികം യാത്രക്കാരുണ്ടായി. ആഭ്യന്തര സെക്ടറില്‍ ബംഗളൂരു, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ യാത്രക്കാർ. സർവീസുകളില്‍ 60 ശതമാനവും നടത്തിയത് എയർഇന്ത്യ എക്‌സ്പ്രസാണ്. ചരക്കുനീക്കത്തിലും 12 ശതമാനം വർധനവുണ്ടായി. ആകെ 3950 മെട്രിക് ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്.

Post a Comment

Previous Post Next Post