എത്ര മനോഹരമായ നടക്കാത്ത സ്വപ്നം; നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

കണ്ണും മനസും തുറന്നിരിക്കേണ്ട കാലത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത് .ജോലി വാഗ്ദാനം ചെയ്തും പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞും നിരവധി തട്ടിപ്പുകളാണ് നമുക്ക് ചുറ്റും നടക്കുന്നത് .സാമ്ബത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണിപ്പോള്‍ കേരള പൊലീസ്.
വിവിധ സാമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നുവെന്നും ഇതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നുവെന്നും കേരള പൊലീസ് പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്റ്റില്‍ പറഞ്ഞു.
തങ്ങള്‍ക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകള്‍ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ എല്ലാവരും തട്ടിപ്പുകാരുടെ ആള്‍ക്കാരാണെന്ന കാര്യം നമ്മള്‍ ഒരിക്കലും അറിയില്ല എന്നതാണ് സത്യം .

Post a Comment

Previous Post Next Post