ഇടുക്കി പെരുവന്താനത്ത്‌ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

പെരുവന്താനം: ഇടുക്കി പെരുവന്താനത്ത് ടിആർ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറയ്ക്ക് സമീപം കൊമ്ബൻ പാറയില്‍ യുവതിയെ ആന ചവിട്ടിക്കൊന്നു.
നെല്ലിവിള പുത്തൻവീട്ടില്‍ സോഫിയ ഇസ്മായില്‍ എന്ന 45കാരിയാണ് മരിച്ചത്. 

വീടിന് സമീപത്തുള്ള അരുവിയില്‍ കുളിക്കാൻ പോയ സോഫിയ വീട്ടിലെത്താൻ വൈകി. തുടർന്ന് വീട്ടിലുണ്ടായിരുന്ന മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് കൊമ്ബൻ പാറയ്ക്ക് സമീപം കാട്ടാനയുടെ ചവിട്ടേറ്റ നിലയില്‍ സോഫിയയെ കണ്ടെത്തിയത്. 

ശബരിമല വനമേഖലയാണ് സമീപത്തുള്ളത്. കാട്ടാനയുടെ സാന്നിധ്യമുള്ള മേഖലയാണിത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആനയെ മാറ്റിയെന്നാണ് വിവരം.

Post a Comment

Previous Post Next Post