പാവയെ തിരയുന്നതിനിടെ അപകടം; സംസാരശേഷിയില്ലാത്ത കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു


തിരുവനന്തപുരം: നേമത്ത് വീട്ടുമുറ്റത്തെ മേല്‍മൂടിയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചു വയസുകാരൻ മരിച്ചു. കുളക്കുടിയൂർക്കോണത്ത് സർവോദയം റോഡ് പദ്മവിലാസത്തില്‍ സുമേഷ്-ആര്യ ദമ്ബതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്.
പാവയെ തിരയുന്നതിനിടെ കിണറ്റില്‍വീണതാകാമെന്നാണ് നിഗമനം. കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാല്‍ അപകടം സംഭവിച്ചത് ആരുമറിഞ്ഞില്ല. പിന്നീട് അമ്മ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

കിണറിന് സമീപത്ത് കസേര കണ്ട് സംശയം തോന്നിയാണ് കിണറ്റില്‍ പരിശോധിച്ചത്. കുട്ടി കസേരയില്‍ കയറിനിന്ന് കൈവരിക്കു മുകളിലൂടെ എത്തിനോക്കിയതാകാമെന്നാണ് സംശയിക്കുന്നത്. 

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. നഴ്‌സറി വിട്ടുവന്നശേഷം വീട്ടുമുറ്റത്ത് രണ്ടുവയസുകാരിയായ സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post