തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കില്ല. അവശേഷിക്കുന്ന മൂന്ന് കുടിശ്ശികകള്‍ 2025-26ല്‍ കൊടുത്തുതീര്‍ക്കുമെന്നും കേന്ദ്രം കേരളത്തെ സാമ്ബത്തികമായി വരിഞ്ഞു മുറുക്കുമ്ബോഴും സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗത്തെ കൈവിടാതെ സര്‍ക്കാര്‍ കാക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത വരുന്ന ഏപ്രിലില്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി പറഞ്ഞു.
സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും, ശമ്ബള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്ബത്തിക വര്‍ഷം തന്നെ അനുവദിക്കും. അവ പി എഫില്‍ ലയിപ്പിക്കും. ജീവനക്കാരുടെ ഡിഎ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പിരിയഡ് നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment