ഇരിട്ടി :-കൊട്ടിയൂർ പാല്‍ച്ചുരം വഴി ഓടിക്കൊണ്ടിരുന്ന നിരവധി കെഎസ്‌ആർടിസി സർവീസുകള്‍ നിർത്തലാക്കി. ദീർഘദൂര സർവീസുകളടക്കം ഇവയില്‍പെടും.
കാഞ്ഞങ്ങാട്, ബളാല്‍, ചീക്കാട്, പയ്യന്നൂർ, കുന്നത്തൂർപാടി, കോട്ടയം, കോഴിക്കോട്, കാസർഗോഡ് തുടങ്ങി കൂടുതല്‍ വരുമാനം ലഭിക്കുന്ന സർവീസുകളാണ് നിർത്തലാക്കിയവയില്‍ ഏറെയും.
മാനന്തവാടിയില്‍ നിന്ന് രാവിലെ 6.20ന് പുറപ്പെട്ടിരുന്ന കാസർഗോഡ് ബസ്, വൈകുന്നേരം ഏഴിന് കണ്ണൂരില്‍ നിന്നുള്ള കണ്ണൂർ മാനന്തവാടി സർവീസ്, പതിറ്റാണ്ടുകളായി കൊട്ടിയൂർ അമ്ബായത്തോട് നിന്ന് കോട്ടയം - പാല ദീർഘദൂര സർവീസ് ,വൈകുന്നേരം 7.45 ന് മാനന്തവാടിയില്‍ നിന്ന് കൊട്ടിയൂർ വഴി കോട്ടയത്തേക്കുള്ള ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചർ സർവീസ് എന്നിവയൊക്കെ നിർത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടു. ബസുകള്‍ കൂട്ടത്തോടെ നിർത്തലാക്കിയതിന്‍റെ ദുരിതം അനുഭവിക്കുന്നവരിലേറെയും വിദ്യാർഥികളും ദീർഘദൂര യാത്രക്കാരുമാണ്. അടക്കാത്തോട് ശാന്തിഗിരിയിലേക്കുണ്ടായിരുന്ന ഏക സർവീസും നിർത്തലാക്കിയതോടെ മലയോര ഗ്രാമം ഒറ്റപ്പെട്ട അവസ്ഥയായി. മാലൂർവഴിയുള്ള സർവീസുകളും നിർത്തലാക്കിയവയില്‍ ഉള്‍പ്പെടുന്നു.
രാത്രി 7.45-ന് മാനന്തവാടിയില്‍നിന്ന് കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസും നിർത്തലാക്കി. രാവിലെ 8.15ന് കല്‍പറ്റയില്‍ നിന്നുള്ള വെള്ളരിക്കുണ്ട് ബസും നിർത്തലാക്കി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊട്ടിയൂർ പാല്‍ ചുരത്ത് നിന്നും സർവീസ് നടത്തിയിരുന്ന ബസ് ഇപ്പോള്‍ ട്രിപ്പ് വെട്ടിച്ചുരുക്കി തലശേരിവരെ ആക്കിയതോടെ രോഗികളും ദുരിതത്തിലായി. ഒരു മണിക്കൂർ ഇടവിട്ട് സർവീസ് നടത്തിയിരുന്ന ഇരിട്ടി - മാനന്തവാടി റൂട്ടില്‍ വൈകുന്നേരം ആറിന് ശേഷം ബസുകളില്ല.വൈകുന്നേരമാണ് യാത്രക്കാർ കൂടുതല്‍ ദുരിതത്തിലാകുന്നത്.
കല്‍പ്പറ്റ - കാഞ്ഞങ്ങാട്,മാനന്തവാടി - കണ്ണൂർ,മാനന്തവാടി - ചീക്കാട്,മാനന്തവാടി - പയ്യന്നൂർ,മാനന്തവാടി - കോട്ടയം,തിരുനെല്ലി - ശ്രീകണ്ഠപുരം, മാനന്തവാടി - ഇരിട്ടി - ശാന്തിഗിരി എന്നീ സർവീസുകളും നിർത്തലാക്കിയവയില്‍പെടും.
വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നൂറ് കണക്കിന് യാത്രക്കാർക്ക് ഉപകാരപെട്ടിരുന്ന സർവീസുകളാണ് നിർത്തലാക്കിയത്.
https://chat.whatsapp.com/IxWF9S14qDN1bNKDc9JwP9
Post a Comment