ചെമ്പേരി: ലൂർദ് മാതാ ബസിലിക്കയിലെ പ്രധാന തിരുനാള്‍ ദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നിരവധി ബൈബിള്‍ നിശ്ചല ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വിശ്വാസ പ്രഘോഷണ റാലി ബസിലിക്ക മുതല്‍ ചെമ്ബേരി ടൗണ്‍ വഴി ബസ് സ്റ്റാൻഡ് വരെയും തിരികെയും കടന്നു പോകുന്നതിനാല്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ആലക്കോട് ഭാഗത്ത് നിന്ന് മലയോര ഹൈവേയിലൂടെ പയ്യാവൂർ-ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വേങ്കുന്ന് കവലയില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പുലിക്കുരുമ്ബ, കൊക്കമുള്ള്, മണ്ണംകുണ്ട്, ഇടമന വഴിയും ഇരിട്ടി-പയ്യാവൂർ ഭാഗത്ത് നിന്ന് ആലക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇടമന കവലയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് മണ്ണംകുണ്ട്, കൊക്കമുള്ള്, പുലിക്കുരുമ്ബ, വേങ്കുന്ന് വഴിയും പോകേണ്ടതാണെന്ന് തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തിരുനാളിനോടൊപ്പം കുടിയേറ്റത്തിന്‍റെ പ്ലാറ്റിനം ജൂബിലിയാഘോഷവും നടക്കുന്നതിനാല്‍ 10 ന് വൈകുന്നേരം ബസിലിക്ക അങ്കണത്തില്‍ മലയോര മേഖലയിലെ ആദ്യത്തെ ഡിജിറ്റല്‍ ഫയർ വർക്സും ഒരുക്കിയിട്ടുണ്ട്.

Post a Comment