നോക്കേണ്ട, ഇന്നും കൂടി; സ്വർണത്തിന് റെക്കോർഡ് വില


സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധന. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപ കൂടി 64,560 രൂപയിലെത്തി. ഗ്രാമിന് 35 രൂപ കൂടി 8070 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണാഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും തിരിച്ചടിയാണ് ഈ വർധന.

Post a Comment

Previous Post Next Post