കൊല്ലം: ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്.
ചാത്തന്നൂർ എംഇഎസ് കോളജ് ഹോസ്റ്റലില്‍ ചൊവാഴ്ചയാണ് അപകടമുണ്ടായത്. ഫോണില്‍ സംസാരിച്ച് നില്‍ക്കവേയാണ് നാലാം നിലയിലെ സ്ലാബ് തകർന്ന് മനീഷയും സുഹൃത്ത് സ്വാതിയും അപകടത്തില്‍പ്പെട്ടത്.
പിന്നാലെ കൊല്ലത്തെ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Post a Comment