വിഷ്ണുജയുടെ ആത്മഹത്യയില്‍ റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് പ്രഭിൻ. ഇയാളെ ആരോഗ്യവകുപ്പ് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
വിഷ്ണുജയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രഭിൻ ഇപ്പോള്‍ ജയിലിലാണ്. സൗന്ദര്യം കുറഞ്ഞുവെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുവെന്നും പറഞ്ഞ് വിഷ്ണുജയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി.
ഭര്‍ത്താവില്‍ നിന്ന് മെലിഞ്ഞിരിക്കുന്നതിന്റെ പേരില്‍ പല കുറി വിഷ്ണുജ പരിഹാസം നേരിട്ടു. പെണ്ണായി കാണാൻ പോലും കഴിയില്ലെന്നു പറഞ്ഞു തരംതാഴ്ത്തിയതായി വിഷ്ണുജ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഒരിക്കല്‍ ഫോണില്‍ വഴക്കു പറയുന്നതു കേട്ട് എന്താണു പ്രശ്നമെന്ന് അച്ഛൻ ചോദിച്ചെങ്കിലും പ്രശ്നങ്ങള്‍ വിഷ്ണുജ വീട്ടുകാരില്‍നിന്നു മറച്ചുവച്ചെന്നും ശ്രീകാന്ത് പറഞ്ഞു. വിവാഹം കഴിഞ്ഞ ശേഷം പ്രബിൻ ഭാര്യയുടെ വീട്ടില്‍ വന്ന് ഒരിക്കല്‍ പോലും താമസിച്ചിട്ടില്ല.
2023 മേയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇതിന് ഒരു വർഷം മുൻപു പ്രബിന്റെ വിവാഹാലോചന വന്നപ്പോള്‍ വിഷ്ണുജയുടെ വീട്ടുകാർ സാവകാശം ചോദിച്ചിരുന്നു. പ്രബിന്റെ സങ്കല്‍പത്തിനനുസരിച്ചു സൗന്ദര്യം ഇല്ലാത്തതിന്റെയും ജോലി ഇല്ലാത്തതിന്റെയും പേരില്‍ വിഷ്ണുജ അവഗണന നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതു സംബന്ധിച്ചു യുവതി വീട്ടുകാർക്കു സൂചന നല്‍കിയെങ്കിലും ഭർത്താവുമായി ഒത്തുപോകാൻ വിഷ്ണുജ തന്നെ മുൻകൈ എടുത്തിരുന്നു.

Post a Comment