വനിതാ ദിനത്തില്‍ വനിതകള്‍ക്കു മാത്രമായി മലപ്പുറം പാക്കേജ് ഒരുക്കി കെ എസ് ആര്‍ ടി സി കണ്ണൂര്‍ ഡിപ്പോ


കണ്ണൂർ :മാർച്ച്‌ മാസത്തില്‍ വിവിധ ടൂർ പാക്കേജുകള്‍ ഒരുക്കി കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോ. മാർച്ച്‌ എട്ടിന് വനിതാ ദിനത്തില്‍ വനിതകള്‍ക്കു മാത്രമായി കണ്ണൂരില്‍ നിന്നും നിലമ്ബൂരിലെ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്നു സന്ദർശിച്ച്‌ വൈകുന്നേരം മലപ്പുറത്ത് മിസ്റ്റി ലാന്റ് പാർക്കില്‍ എത്തും.
ഭക്ഷണവും എൻട്രൻസ് ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉള്‍പ്പെടെയാണ് പാക്കേജ്.
മാർച്ച്‌ എട്ടിന് വയനാട് രാവിലെ 5.45 ന് പുറപ്പെട്ട് പഴശ്ശി സ്മൃതി മണ്ഡപം, കുറുവ ദ്വീപ്, അമ്ബലവയല്‍ കാർഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ച്‌ രാത്രി 10 മണിയോടെ കണ്ണൂരില്‍ എത്തിച്ചേരുന്ന രീതിയിലാണ് മറ്റൊരു പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. മാർച്ച്‌ ഏഴ്, 21 തീയതികളില്‍ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം ഒരുക്കുന്ന പാക്കേജില്‍ കുടജാദ്രി, ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്ര ദർശനവും ബേക്കല്‍ കോട്ട സന്ദർശിനവും ഒരുക്കിയിട്ടുണ്ട്. 21 ന് പുറപ്പെടുന്ന പാക്കേജില്‍ രഥോത്സവം കാണാനുള്ള അവസരം ലഭിക്കും.
മാർച്ച്‌ ഏഴ്, 21 തീയതികളില്‍ മൂന്നാർ ട്രിപ്പും ഉണ്ടായിരിക്കും. മാർച്ച്‌ 14, 29 തീയതികളില്‍ പുറപ്പെടുന്ന ഗവി പാക്കേജില്‍ കുമളി, കമ്ബം, രാമക്കല്‍ മേട്, തേക്കടി എന്നിവ സന്ദർശിക്കാൻ അവസരമുണ്ട്. കോഴിക്കോട് കടലുണ്ടി പക്ഷി സാങ്കേതത്തിലൂടെയുള്ള വഞ്ചി സവാരി, കാപ്പാട് ബീച്ച്‌, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് എന്നിവ ഉള്‍പെടുത്തിയിട്ടുള്ള കടലുണ്ടി പാക്കേജ് മാർച്ച്‌ ഒമ്ബത്, 23 തീയതികളില്‍ നടക്കും. സീ ഫുഡ്, വഞ്ചി സവാരി എന്നിവ പാക്കജിന്റെ ഭാഗമാണ്. രാവിലെ ആറിന് പുറപ്പെടുന്ന പാക്കേജ് രാത്രി ഒൻപതിന് തിരിച്ചെത്തും. ആഡംബര നൗക യാത്ര നെഫർറ്റിറ്റി പാക്കേജ് മാർച്ച്‌ 15 ന് രാവിലെ 5.30 നു പുറപ്പെടും. കൊച്ചിയില്‍ അഞ്ച് മണിക്കൂർ ക്രൂയിസില്‍ യാത്ര ചെയ്ത് 16 ന് കണ്ണൂരില്‍ തിരിച്ചെത്തും. അന്വേഷങ്ങള്‍ക്കും ബുക്കിങ്ങിനും 9497007857, 8089463675 നമ്ബറുകളില്‍ ബെന്ദപ്പെടുക .

Post a Comment

Previous Post Next Post