കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; തമന്നയെയും കാജല്‍ അഗള്‍വാളിനെയും ചോദ്യം ചെയ്യും

കൊച്ചി : കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗർവാള്‍ എന്നിവരെ ചോദ്യം ചെയ്യും.

60 കോടിയുടെ തട്ടിപ്പ് കേസിലാണ് പുതുച്ചേരി പൊലീസിന്റെ നീക്കം. വിരമിച്ച സർക്കാർ ജീവനക്കാരൻ നല്‍കിയ പരാതിയിലാണ്‌ പൊലീസ് നടപടി.

2022ല്‍ കമ്ബനിയുടെ ഉദ്ഘാടനത്തില്‍ നടി തമന്ന അതിഥി ആയിരുന്നു. പ്രചാരണ പരിപാടികളില്‍ കാജല്‍ അഗർവാളും പങ്കെടുത്തിരുന്നു. ഉദ്ഘാടനത്തില്‍ പങ്കെടുത്തതിന് പുറമെ കമ്ബനിയുമായി നടിമാർക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

കേസില്‍ നേരത്തെ രണ്ട് പേർ അറസ്റ്റിലായിരുന്നു. പ്രതികള്‍ കേരളത്തില്‍ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം.

Post a Comment

Previous Post Next Post