റാന്നി പെരുനാട് സിഐടിയു പ്രവര്‍ത്തകൻ കുത്തേറ്റു മരിച്ചു


റാന്നി പെരുനാട് ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. സിഐടിയു പ്രവർത്തകനായ ജിതിനാണ് കൊല്ലപ്പെട്ടത്. റാന്നി പെരുനാട് സ്വദേശിയാണ്.
ലോഡിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

സംഘർഷത്തില്‍ രണ്ടുപേർക്ക് കുത്തേറ്റു. ഇരുവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിതിൻ കൊല്ലപ്പെടുകയായിരുന്നു.
പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയില്‍ ലോഡിങ് തൊഴിലാളിയായ ജിതിൻ കൊല്ലപ്പെട്ടക്കേസില്‍ മൂന്ന് പേർ പൊലീസ് കസ്റ്റഡിയില്‍.
സംഭവത്തില്‍ പ്രധാന പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, കൊലക്കുപിന്നില്‍ ബിജെപി - ആർഎസ്‌എസ് പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. 

ഞായാറാഴ്ച രാത്രി പത്ത് മണിയോടെയാണ് ജിതിൻ കൊല്ലപ്പെട്ടത്. പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിനു കുത്തേറ്റത്. റാന്നി പെരുനാട് സ്വദേശിയാണ് ജിതിൻ. ലോഡിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രഥമിക നിഗമനം. 



Post a Comment

Previous Post Next Post