തളിപ്പറമ്പിലെ കായിക പ്രേമികള്‍ക്ക് സന്തോഷിക്കാം; എത്തുന്നു പുതിയ ഇൻഡോര്‍ സ്റ്റേഡിയം

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിവിധ കായിക അടിസ്ഥാന സൗകര്യങ്ങള്‍ നിർമ്മിക്കാൻ തുക അനുവദിച്ചത്. തളിപ്പറമ്ബ് നിയോജക മണ്ഡലം എം എല്‍ എ എം വി ഗോവിന്ദൻ മാസ്റ്റർ കായിക മന്ത്രിയുമായി നടത്തിയ ചർച്ചകള്‍ക്കു ശേഷം, കണ്ണൂർ തളിപ്പറമ്ബിലുള്ള കില ക്യാമ്ബസില്‍ പ്രസ്തുത സ്റ്റേഡിയം നിർമ്മിക്കുന്നതിന് MOU - ല്‍ ഏർപ്പെടാൻ കില അധികാരികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്പോർട്സ് കേരള ഫൌണ്ടേഷൻ എഞ്ചിനീയർമാർ സ്ഥലം സന്ദർശിച്ച്‌ തയ്യാറാക്കിയ 45.05 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചത്.

സിന്തറ്റിക് ട്രാക് , ഫുട്ബോള്‍ ഗ്രൗണ്ട് , ഗാല്ലറി , പവലിയൻ , ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം , അഡിമിനിസ്ട്രേഷൻ ബ്ലോക്ക് എന്നിവ ഉള്‍പ്പെടുന്നതായിരിക്കും നിർദിഷ്ട സ്റ്റേഡിയം.
തളിപ്പറമ്ബിലെ കായിക പ്രേമികള്‍ക്ക് ഇത് ആഹ്ലാദം പകരുന്ന നിമിഷമാണെന്ന് എം എല്‍ എ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിവിധ പദ്ധതികളിയായി തളിപ്പറമ്ബ മണ്ഡലത്തിലെ വിവിധ ഗ്രൗണ്ടുകള്‍ നവീകരിച്ചു വരികയാണ്. ജില്ലാ സ്റ്റേഡിയം കൂടി തളിപ്പറമ്ബില്‍ സ്ഥാപിക്കുക വഴി ഈ പ്രദേശങ്ങളിലെ കായിക മേഖലയ്ക്കും, കണ്ണൂർ ജില്ലയിലെ തന്നെ കായിക മേഖലയ്ക്കും പുത്തൻ ഉണർവാണ് വരുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Post a Comment

Previous Post Next Post