ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഭൂചലനമുണ്ടായതിന് പിന്നാലെ ബിഹാറിലും ഭൂചലനം. ഡല്‍ഹിയില്‍ പുലർച്ചെയാണ് ഭൂചലനമുണ്ടായതെങ്കില്‍ ബിഹാറില്‍ രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്.
രണ്ട് സ്ഥലങ്ങളിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്.
ഡല്‍ഹിയില്‍ പുലർച്ചെ 5.36 നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലില്‍ നാല് രേഖപ്പെടുത്തി. നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂ ഡല്‍ഹിയാണ് ദൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ബീഹാറിലെ സിവാനിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തി. ശബ്ദത്തോടെയുള്ള ശക്തമായ പ്രകമ്ബനമായുണ്ടായതായ നാട്ടുകാർ പറഞ്ഞു.
Post a Comment