പാലക്കാട് ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. ഉപ്പുംപാടത്ത് ആണ് സംഭവം. ചന്ദ്രിക (54) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
അതേസമയം, ഭര്‍ത്താവ് രാജനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മെഡി. കോളേജിലേക്കാണ് ഇയാളെ മാറ്റിയത്. ചന്ദ്രികയെ കുത്തിയതിനു ശേഷം രാജന്‍ സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം. ശബ്ദം കേട്ട് മുകളിലത്തെ നിലയില്‍ നിന്ന് താഴെ എത്തിയ മകളാണ് അമ്മയും അച്ഛനും ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്.
നെയ്യാറ്റിന്‍കരയില്‍ ക്ഷേത്രത്തില്‍ മോഷണം; പണം കവർന്നു, മോഷ്ടാവ് സിസിടിവിയില്‍
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രികയെ രക്ഷിക്കാനായില്ല. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിനിടെയാണ് സംഭവം. രാജന്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് രാജന്‍ പലപ്പോഴായി ഭാര്യയെ പരുക്കേല്‍പ്പിച്ചിരുന്നു. ചന്ദ്രികയെ മുമ്ബും ഇയാള്‍ ആക്രമിച്ചിട്ടുണ്ട്.
Key words: palakkad, wife stabbed to death, uppumpadam
Post a Comment