കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സ്കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു


തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചല്‍ പ്ലസ് വണ്‍ വിദ്യാർഥിയെ സ്കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കുറ്റിച്ചല്‍ വൊക്കേഷണല്‍ ആൻഡ് ഹയർ സെക്കണ്ടറി സ്കൂള്‍ വിദ്യാർഥി എരുമകുഴി സ്വദേശി ബെൻസണ്‍ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വെള്ളിയാഴ്ച സ്കൂളില്‍ പ്രോജക്‌ട് സബ്മിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്ന സംശയം ബന്ധുക്കള്‍ ഉന്നയിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post