കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ ചീര സമൃദ്ധി


കണ്ണൂർ : കണ്ണൂർ സെൻട്രല്‍ ജയിലിന് പുതിയ മുഖമേകാൻ ആരംഭിച്ച ഹരിത സ്പർശം ക്യാമ്ബയിനിന്റ പങ്കാളിത്തത്തോടെ പച്ചക്കറി ഉത്പാദനത്തില്‍ റെക്കോർഡ് നേട്ടം.
ജയിലിലെ 20 ഏക്കർ കൃഷി തോട്ടത്തില്‍ 4.5 ടണ്‍ ചീരയാണ് വിളവെടുത്തത്. ചീരയുടെ വിളവെടുപ്പ് ഉദ്ഘാടനം പിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ നിർവഹിച്ചു.

ചേന, ചേമ്ബ്, ചുരങ്ങ, തക്കാളി, വെണ്ട, പയർ, പച്ചക്കായ, കുമ്ബളങ്ങ, കാബേജ്, കോളിഫ്‌ളവർ ഉള്‍പ്പെടെ എട്ട് ടണ്‍ പച്ചക്കറികളും വിളവെടുത്തു. ജയിലിലെ ആവശ്യങ്ങള്‍ക്ക് പുറമെ എല്ലാ ബുധനാഴ്ച കളിലും ജയിലിനു പുറത്തുള്ള കൗണ്ടർ വഴി പൊതുജനങ്ങള്‍ക്കും ലഭ്യമാണ്.

പൂർണമായും ജൈവിക രീതിയില്‍ ഉത്പാദിപ്പിച്ചതാണ് പച്ചക്കറികള്‍. 65 പശുക്കള്‍ ഉള്ള ഫാമില്‍ നിന്നും ദിവസം തോറും 150 ലിറ്റർ പാലും ലഭ്യമാകുന്നുണ്ട്. ജയിലിലെ ബിരിയാണി യൂണിറ്റിലേക്കുള്ള കോഴിയിറച്ചിക്കായി മാസം തോറും 3000 കോഴികളുള്ള കോഴി ഫാമും ജയിലില്‍ ഉണ്ട്.

ഉദ്ഘാടന ചടങ്ങില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആദർശ്, ജയില്‍ സൂപ്രണ്ട് കെ വേണു, ജോയിന്റ് സൂപ്രണ്ട് ഗിരീഷ്‌കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡി ദിനേഷ്ബാബു, കൃഷി ഓഫീസർ സാജിത, ജയില്‍ ഉദ്യോഗസ്ഥരായ പി ടി സന്തോഷ്, അജിത് കെ, ബാബു എല്‍, വിനോദൻ കെ, മനോജ് വി, പരമേഷ് കെ എന്നിവർ സംബന്ധിച്ചു.

The post കണ്ണൂർ സെൻട്രല്‍ ജയിലില്‍ ചീര സമൃദ്ധി appeared first on Malayalam Express.

Post a Comment

Previous Post Next Post