ആലപ്പുഴയില്‍ മദ്യപിച്ച്‌ അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി കസ്റ്റഡിയില്‍


ആലപ്പുഴ: മദ്യപിച്ച്‌ അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പിയെ കസ്റ്റജഡിയിലെടുത്തു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് കസ്റ്റഡിയില്‍ എടുത്തത്.
ആലപ്പുഴ ചന്തിരൂരില്‍ വച്ച്‌ അരൂർ പൊലീസാണ് ഡിവൈഎസ്പിയെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാത്രിയാണ് സംഭവം. 

മദ്യപിച്ച്‌ അപകടകരമായി വണ്ടിയോടിച്ചത് ശ്രദ്ധയില്‍പ്പെട്ട അരൂർ പോലീസ് ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post