പത്തനംതിട്ട : കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ആയിരുന്ന എസ്.രാജേന്ദ്രന്റെ മകൻ ആദർശ്(36) മരിച്ചു.
തിരുവനന്തപുരം ലുലുവില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്. ഞായറാഴ്ച രാത്രി എട്ടരയോടെ പുനലൂർ -മൂവാറ്റുപുഴ ഹൈവേയില്‍ കുമ്ബഴ വടക്ക് മൈലപ്രയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടം. റാന്നി ഭാഗത്തു നിന്നും വരികയായിരുന്ന കാറില്‍ ആദർശ് മാത്രമാണുണ്ടായിരുന്നത്. സിമന്റ് കയറ്റി എതിർ ദിശയില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ച് തെറിച്ച കാർ സമീപത്തെ വീടിന്റെ ഗേറ്റില്‍ ഇടിച്ചാണ് നിന്നത്. മുൻഭാഗംപൂർണ്ണമായി തകർന്ന കാറില്‍ നിന്ന് ഓടിക്കൂടിയവർക്ക് ആദർശിനെ പുറത്തിറക്കാനായില്ല. പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനാ കുമാരിയാണ് ആദർശിന്റെ അമ്മ.ഭാര്യ.മേഘ. മകൻ: ആര്യൻ,സഹോദരൻ :ഡോ.ആശിഷ്.
Post a Comment