ആലപ്പുഴയില്‍ അച്ഛന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചതെന്ന മകളുടെ പരാതിയില്‍ വീട്ടമ്മയുടെ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് പരിശോധന.
മര്‍ദ്ദനമേറ്റ് ഒരു മാസമായി ചികിത്സയിലിരിക്കെയായിരുന്നു ചേര്‍ത്തല സ്വദേശി വി.സി സജിയുടെ മരണം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായതോടെയാണ് പരാതിയുമായി മകള്‍ പോലീസിനെ സമീപിച്ചത്.
ജനുവരി മാസം എട്ടാം തീയതി ഭര്‍ത്താവ് സോണി രാത്രി മദ്യപിച്ച് എത്തി സജിയുമായി വഴക്കുണ്ടാകുന്നത്. സോണിയുടെ മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീടിനകത്ത് കാല്‍ വഴുതി വീണു പരിക്കേറ്റതെന്നായിരുന്നു ഒപ്പം ഉണ്ടായിരുന്ന മകള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ഒരു മാസത്തോളം ചികിത്സയിലിരിക്കേ ഫെബ്രുവരി ഒമ്ബതാം തീയതി സജി മരണത്തിന് കീഴടങ്ങി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് മകള്‍ ബന്ധുക്കളോട് സജിയെ സോണി മര്‍ദിച്ചിരുന്ന കാര്യം പറയുന്നത്. തുടര്‍ന്ന് ചേര്‍ത്തല പോലീസില്‍ പരാതി നല്‍കി.
Post a Comment