ഫെബ്രുവരിയില്‍ രക്ഷയില്ല, പൊന്നിന് ഇന്നും വിലക്കയറ്റം; സ്വര്‍ണത്തിന്റെ കുതിപ്പ് 65,000ലേക്ക്


വിവാഹത്തിന് ഒരുങ്ങുന്നവർക്ക് കടുത്ത തിരിച്ചടിയായി സ്വർണ വില ഇന്നും റെക്കോർഡ് വിലയില്‍. ഓരോ ദിവസവും വില കുതിക്കുന്നതോടെ ഇനിയൊരുതിരിച്ചു വരവില്ലെന്ന് കരുതാം.
ഇനി സ്വർണാഭരണം വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ ശരിക്കും വിയർക്കും. ഇന്ന് ഒരു പവന് 200 രൂപ ഉയർന്നു. രാജ്യാന്തര വിപണിയും കൂടുതല്‍ ശക്തമാവുന്നു...

മാരത്തണ്‍ തുടരും, സ്വർണം സർവ്വകാല റെക്കോർഡിലേക്ക്; ഇന്ന് 63,000 കടന്ന് കുതിപ്പ് തുടരുന്നു

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 25 രൂപ ഉയർന്ന് 7930 രൂപയായി. പവന് 200 രൂപ ഉയർന്ന് 63,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 79,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8651 രൂപയും പവന് 69,208 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6488 രൂപയും പവന് 51,904 രൂപയുമാണ്.

ഇന്ന് സ്പോട്ട് സ്വർണ വില ഔണ്‍സിന് 2,869 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നും ഡോളർ ഇൻഡക്സില്‍ ശക്തമായി കുതിക്കുന്നു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്‌ സ്വർണത്തിൻ്റെ ഡിമാൻഡില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. മാത്രമല്ല 2024ല്‍ ലോകത്ത് ഏറ്റവുമധികം സ്വർണം വാങ്ങികൂട്ടിയ കേന്ദ്രബാങ്ക് ആർ.ബി.ഐ ആണ് എന്നത് ശ്രദ്ധേയം. 

രാജ്യാന്തര സാമ്ബത്തിക അനിശ്ചിതത്വങ്ങളാണ് സ്വർണ വിലയെ ശക്തമാക്കുന്നത്. ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേല്‍‌ ഡൊണാള്‍ഡ് ട്രംപ് കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതോടെ ആഗോള തലത്തില്‍ വലിയ പ്രതിസന്ധികളാണ് രൂപപ്പെട്ടത്. ഇത് ആഗോള വ്യാപാര യുദ്ധത്തിലേക്കുള്ള വഴിയൊരുക്കും.. അതിനാല്‍ തന്നെ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നു. അതാണ് സ്വർണ നിക്ഷേപങ്ങളിലേക്ക് വ്യാപകമായി നിക്ഷേപകർ എത്തിച്ചേരാൻ ഇടയായത്. ഡോളർ ശക്തിയാർജ്ജിക്കുന്നതോടെ ഇറക്കുമതിച്ചെലവ് വർധിക്കുന്നു. ഇത് ആഭ്യന്തര വിലയുടെ വർധനവിനും ഇടയാക്കി. 

ഇന്നത്തെ വില കണക്കാക്കുമ്ബോള്‍ അതിനൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാണ് ആഭരണത്തിന്റെ വില നിശ്ചയിക്കുന്നത്. എങ്കില്‍ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 68,665 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,584 രൂപ കൊടുക്കണം. ഇതേ തുകയില്‍ എല്ലാ ജ്വല്ലറികളിലും വില്‍പ്പന നടക്കില്ല. പണിക്കൂലിയിലെ വ്യത്യാസം ഈ തുകയില്‍ മാറ്റം വരാൻ കാരണമാവുന്നു.


Post a Comment

Previous Post Next Post